ശരീര സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച് ഡയാന; ഗിഗി ഹാഡിഡിനെ അനുകരിച്ച് നഗ്‌നയായി ഫോട്ടോഷൂട്ട് നടത്തി പ്ലസ് സൈസ് മോഡല്‍

ലോസ്ആഞ്ചലസ്: മെലിഞ്ഞ ശരീരമുള്ളവര്‍ മാത്രമാണ് മോഡലുകള്‍ എന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റി. ഫാഷന്‍ ലോകത്തെ ശരീര സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഡയാന സിറോകൈ. അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ ഗിഗി ഹാഡിഡിന്റെ പ്രശസ്തമായ നൂഡ് ഫോട്ടോഗ്രാഫി തന്നിലൂടെ പുനര്‍സൃഷ്ടിക്കുകയാണ് പ്ലസ് സൈസ് മോഡലായ ഡയാന. ഒരു ബൂട്ട് മാത്രം ധരിച്ചുള്ളതാണ് ചിത്രം. ഗിഗി പോസ് ചെയ്തിരിക്കുന്നത് പോലെ തന്നെ ഒരു കൈകൊണ്ട് മാറ് മറച്ചുപിടിക്കുന്ന രീതിയിലാണ് ഡയാനയും ചിത്രത്തിലുള്ളത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ കാരിസ്സയാണ് ഫോട്ടോഷൂട്ടിനായി ഡയാനയെ സഹായിച്ചത്. ചിത്രങ്ങള്‍ ഡയാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഗിഗി ഹാഡിഡിനെ പോലെ നഗ്‌നയായി ഞാനും ഫോട്ടോഷൂട്ട് നടത്തിയാല്‍ എങ്ങനെയിരിക്കും എന്നറിയാനാണ് ഈ ഷൂട്ടെന്നാണ് ഡയാന പറയുന്നത്. നമ്മള്‍ എങ്ങനെയാണോ അതേ രീതിയില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഓരോ വ്യക്തിക്കും ധൈര്യം നല്‍കുകയാണ് ഇതുവഴിയെന്നും ഡയാന അഭിപ്രായപ്പെടുന്നു. ഗിഗി സ്വിമ്മിങ് സ്യൂട്ടില്‍ നില്‍ക്കുന്ന പോസും ഡയാന അനുകരിച്ചിട്ടുണ്ട്. അതേസമയം ഡയാനയുടെ ഫോട്ടോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തടിയുള്ളവര്‍ക്കും ഫാഷന്‍ ലോകത്ത് തിളങ്ങാന്‍ അവസരമൊരുക്കണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. താങ്കളുടെ ആത്മവിശ്വാസം സൗന്ദര്യം കൂട്ടുന്നുവെന്ന് മറ്റ് ചിലര്‍ കമന്റ് ചെയ്യുന്നു. ഇതാദ്യമായല്ല ഡയാന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here