ബാങ്കുയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തി മോദി

ന്യൂഡല്‍ഹി : ത്രിപുരയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ബിജെപി ആസ്ഥാനത്ത് ആഘോഷിക്കവെ സമീപത്തെ മുസ്ലിം പള്ളിയില്‍ നിന്ന് ബാങ്കുയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയിലെ ബിജെപി ഓഫീസിലായിരുന്നു വിജയാഘോഷച്ചടങ്ങ്.

മോദി സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബാങ്കുവിളി മുഴങ്ങിയത്. ഇതോടെ പ്രസംഗം നിര്‍ത്തി മോദി ബാങ്ക് തീരുവോളം നിശ്ശബ്ദനായി നിന്നു. ആ ഇടവേളയ്ക്ക് ശേഷം ഭാരത് മാതാ കി ജയ് എന്ന് പ്രവര്‍ത്തകര്‍ക്ക് ഉച്ചത്തില്‍ വിളിച്ചുകൊടുത്തുകൊടുത്തു.

ഇതോടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം അതേറ്റ് വിളിക്കുകയും ചെയ്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ നവംബറില്‍ ഗുജറാത്തില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയും, ബാങ്കുവിളിയുണ്ടായപ്പോള്‍ പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തിയിരുന്നു.

മുന്‍പ് ബംഗാളില്‍ ഒരു റാലിയില്‍ പ്രസംഗിക്കുമ്പോള്‍ ബാങ്കിന് ശേഷം പ്രസംഗം പുനരാരംഭിച്ച മോദി, ആരുടെയും പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here