പിഎംകെ പ്രവര്‍ത്തകന്‍ ജീവനോടെ കത്തി

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ടിണ്ടിവനം റെയില്‍വേ സ്റ്റേഷനില്‍ പിഎംകെ സംഘടിപ്പിച്ച ട്രെയിന്‍ തടയല്‍ സമരത്തിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ ജീവനോടെ കത്തി.

രഞ്ജിത്ത് കുമാര്‍(34) എന്ന പ്രവര്‍ത്തകനാണ് ഷോക്കേറ്റത്. തടഞ്ഞുനിര്‍ത്തിയ ട്രെയിനിന് മുകളിലൂടെ രഞ്ജിത്തും മറ്റൊരാളും മുദ്രാവാക്യം വിളിച്ച് നടക്കുകയായിരുന്നു. പെട്ടെന്നാണ് രഞ്ജിതിന്റെ കൈ മുകളിലെ ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈനില്‍ കൊണ്ടത്. ഉടന്‍തന്നെ രഞ്ജിത് ജീവനോടെ കത്തുകയായിരുന്നു.

രഞ്ജിതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. 70 ശതമാനത്തോളം പൊള്ളലേറ്റ രഞ്ജിത് പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ അതീവ ഗുരുതര നിലയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രഞ്ജിത് മരിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here