കവിയെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തു

കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. പഞ്ചായത്ത് അംഗം ദീപു അടക്കം പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ പത്തോളം പേരെ തിരിച്ചറിഞ്ഞു.

ഇവരെല്ലാവരും ഒളിവിലാണ്. കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് രാത്രി തന്നെ അന്വേഷണം ആരംഭിച്ചു. ഇന്നലെ കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ വച്ചാണ് സംഭവം നടന്നത്.

കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലയുടെ ഒരു പരിപാടിക്കെത്തിയ കുരീപ്പുഴ വടയമ്പാടി സമരത്തില്‍ ബി.ജെ.പി സ്വീകരിച്ച നിലപാടുകളെപ്പറ്റി സംസാരിച്ചിരുന്നു. തുടര്‍ന്ന് പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അദ്ദേഹത്തെ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ തടയുകയും അസഭ്യം പറയുകയും ചെയ്തു.

പിന്നീട് കാറില്‍ കയറുമമ്പോള്‍ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. തന്നെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും വടയമ്പാടി ജാതിമതില്‍ സമരത്തെക്കുറിച്ച് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും കുരീപ്പുഴ പ്രതികരിച്ചു.

അക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിവിജയന്‍ കൊല്ലം റൂറല്‍ എസ്പിയെ നേരിട്ടുവിളിച്ച് നടപടിക്ക് നിര്‍ദ്ദേശം നല്‍കി. സാംസ്‌കാരിക സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here