മകന്‍ മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തി

വാഷിംഗ്ടണ്‍: മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പത്തൊന്‍പതുകാരന്‍ സ്വന്തം മാതാപിതാക്കളെ വെടിവച്ചു കൊന്നു. ജയിംസ് എറിക് ഡേവിസാണ്‌
യൂണിവേഴ്‌സിറ്റി ഡോര്‍മറ്ററിയില്‍ വച്ച് മാതാപിതാക്കളെ വെടിവച്ചത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍വുഡിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ജയിംസ് ഡേവിഡ് . ഡിവ ഡേവിസാണ് ഇയാളുടെ ഭാര്യ. വാരാന്ത്യ അവധിക്കായി മകനെ കൂട്ടിക്കൊണ്ടുപോകാനെത്തിയതായിരുന്നു ഇരുവരും.

മയക്കു മരുന്നിനും മറ്റും അടിമയായിരുന്നു ജയിംസ് എറിക് എന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം പറഞ്ഞു. ഇരുപത്തി മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് സെന്‍ട്രല്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി.

രണ്ടാഴ്ച മുമ്പ് ഫ്‌ളോറിഡയിലെ സ്‌കൂളില്‍ 19കാരന്‍ നടത്തിയ വെടിവയ്പ്പില്‍ പതിനേഴോളം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here