പിറന്നാള്‍ പാര്‍ട്ടിയുടെ മറവില്‍ ആനാശാസ്യം ; 8 യുവതികളും 25 പുരുഷന്‍മാരും അറസ്റ്റില്‍

ബനാറസ് :ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ നടന്ന അനാശാസ്യ പ്രവര്‍ത്തനത്തിനിടെ പൊലീസ് നടത്തിയ റെയ്ഡില്‍ 8 യുവതികളും 25 പുരുഷന്മാരും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ വാരാണസിക്കടുത്തുള്ള ഭേല്‍പുര എന്ന നഗരത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു അശ്ലീല പാര്‍ട്ടി അരങ്ങേറിയത്.ഭേല്‍പുരയിലെ ബത്ത്ര ബെന്‍ക്വറ്റ് ഹാളിലായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹാളില്‍ റെയ്ഡ് നടത്തിയത്.അര്‍ദ്ധ നഗ്നരായി മദ്യ ലഹരിയില്‍ നൃത്തം ചെയ്യുന്ന യുവതീയുവാക്കളെയാണ് ഹാളിനുള്ളില്‍ പൊലീസ് കണ്ടത്. തുണി കൊണ്ട് മറച്ച ഹാളിലെ ഒരു ഭാഗത്ത് വളരെ മോശം സാഹചര്യത്തിലും യുവതീയുവാക്കളെ കണ്ടു.പൊലീസ് ഉടന്‍ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. ഹാളില്‍ നിന്നും മദ്യ കുപ്പികളും മറ്റ് ലഹരി വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here