ബംഗളൂരുവില്‍ നിന്ന് തെളിവുകള്‍ ലഭിച്ചില്ല

ബംഗളൂരു : കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്കുവേണ്ടി ബംഗളൂരില്‍ പൊലീസ് പരിശോധന തുടരുന്നു. പെണ്‍കുട്ടിയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ല.

മഡിവാള ആശ്വാസ് ഭവന്‍ ജീവനക്കാരന്‍ ജോര്‍ജ്ജാണ് ഇതുസംബന്ധിച്ച് വിവരം നല്‍കിയത്. പെണ്‍കുട്ടിയും ഒരു യുവാവും ഭക്ഷണം തേടി ആശ്വാസ് ഭവനിലെത്തിയിരുന്നതായാണ് ഇയാള്‍ പറയുന്നത്.

ജസ്‌നയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഇയാളും പാചകക്കാരി സെല്‍വിയും തിരിച്ചറിഞ്ഞിട്ടുമുണ്ട്. ജെസ്‌നയുടെയും സുഹൃത്തിന്റെയും കയ്യില്‍ പണമില്ലായിരുന്നുവെന്നും അതിനാലാണ് ഇവിടെയെത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

എന്നാല്‍ സിസിടിവി പരിശോധിച്ചെങ്കിലും ജെസ്‌ന എത്തിയതായി കണ്ടെത്താനായില്ല. ഒപ്പമുള്ള യുവാവിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം നിംഹാന്‍സ് ആശുപത്രിയില്‍ അന്വേഷിച്ചതിലും വിവരമൊന്നുമില്ല.

എന്നാല്‍ എത്തിയത് ജെസ്‌നയാണെന്ന വാദത്തില്‍ ജോര്‍ജ് ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പൊലീസ് അന്വേഷിച്ചുവരുന്നു. മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതാകുന്നത്. വെച്ചൂച്ചിറയിലെ ജെയിംസ് ജോസഫിന്റെ മകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here