വെടിവെപ്പിനെ അപലപിച്ച നടിക്കെതിരെ കേസ്‌

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് നടത്തിയ വെടിവെയ്പിലും കൂട്ടക്കുരുതിയിലും പ്രതിഷേധിച്ച നടിക്കെതിരെ കേസ്. തമിഴ് സീരിയല്‍ താരം നിലാനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷൂട്ടിങ്ങിനിടെ പൊലീസ് വേഷത്തിലെത്തിയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. ഈ കുപ്പായമിടാന്‍ നാണക്കേട് തോന്നുന്നുവെന്ന് പറയുന്ന നിലാനി കടുത്ത ഭാഷയിലാണ് പൊലീസ് നടപടികളെ വിമര്‍ശിച്ചത്.

എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഈ കാര്യങ്ങളെ ഓര്‍ത്ത് കഷ്ടം തോന്നുന്നു. സാധാരണക്കാരെ തീവ്രവാദികളായി ചിത്രീകരിച്ചാണ് വെടിവെച്ച് വീഴ്ത്തുന്നതെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഷൂട്ടിംഗിലാണ്. അല്ലെങ്കില്‍ തിര്‍ച്ചയായും അവിടെ വന്ന് സമരക്കാര്‍ക്കൊപ്പം നില്‍ക്കുമായിരുന്നു. സ്വന്തം കൂടപ്പിറപ്പുകളെയാണ് അവര്‍ വെടിവച്ച് കൊന്നതെന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

അഭിനയമാണെങ്കില്‍ പോലും ഈ വേഷമിടാന്‍ ലജ്ജ തോന്നുന്നു എന്നും നിലാനി പറയുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ഇത്. ഇങ്ങനെ തുടരാന്‍ അനുവദിക്കരുത്. ശ്രീലങ്കയില്‍ നടന്നതെന്തോ അത് തമിഴ്‌നാട്ടിലും നടത്താനാണ് അവരുടെ നീക്കം.

ഈ വിഷയത്തില്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കണം. ഈ ഭീകരതയെ ശക്തമായി എതിര്‍ക്കണമെന്നും നിലാനി പറഞ്ഞു. നിലാനിയുടെ ഈ വീഡിയോ വിവാദമായതിന് പിന്നാലെയും നിലപാടില്‍ ഉറച്ചുനിന്ന് ഇവര്‍ വീണ്ടും ലൈവുമായി വന്നു. അതേസമയം നിലാനിക്കെതിരെ നാല് ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി വടപളനി പൊലീസ് അറിയിച്ചു.

Nilani Nilani Nilaさんの投稿 2018年5月22日(火)

LEAVE A REPLY

Please enter your comment!
Please enter your name here