നവവധു വരന്റെ കഴുത്തില്‍ വെട്ടി പരിക്കേല്‍പ്പിച്ചു

ശ്രീകാകുളം :നവവധു ഭര്‍ത്താവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. നീലിമ എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ നവീന്‍ കുമാറിന്റെ കഴുത്തില്‍ കത്തിയെടുത്ത് വെട്ടി പരിക്കേല്‍പ്പിച്ചത്.

ഇക്കഴിഞ്ഞ മെയ് 9 നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നിലിമ ആദ്യമേ തന്നെ ഈ വിവാഹത്തിന് സമ്മതമല്ലായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമായിരുന്നു യുവതിയുടെത്. ഇതിനിടെ സ്ത്രീധനം വാങ്ങാതെ തന്നെ നീലിമയെ വിവാഹം കഴിക്കാന്‍ നവീന്‍ ആഗ്രഹമറിയിച്ചു.

തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് യുവതി വിവാഹത്തിന് സമ്മതം മൂളിയത്. വിവാഹം കഴിഞ്ഞ് 15 ദിവസത്തിലധികം യുവതി ഭര്‍തൃവീട്ടില്‍ താമസിച്ചു. തുടര്‍ന്ന് തന്റെ വീട്ടിലേക്ക് ഒന്നു പോയി വരാമെന്ന് നീലിമ ഭര്‍ത്താവിനോട് പറഞ്ഞു. ഇതു പ്രകാരം നീലിമയേയും കൂട്ടി നവീന്‍ യുവതിയുടെ വീട്ടിലേക്ക് തിരിച്ചു.

യാത്രയ്ക്കിടയിലാണ് ആളൊഴിഞ്ഞ വഴിയില്‍ വെച്ച് യുവാവിന്റെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ച് നീലിമ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. യുവതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ നവീനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹം ഇപ്പോള്‍ അപകട നില തരണം ചെയ്തു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here