ഡിഎസ്പി സ്വയം വെടിവെച്ച് മരിച്ചു

അമൃത്‌സര്‍ :സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോയ ഡിഎസ്പി സ്വയം വെടിവെച്ച് മരിച്ചു. ഡിഎസ്പി ബല്‍ജിന്ദര്‍ സിങ്ങാണ് പഞ്ചാബ് സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തിനിടെ സ്വയം വെടിവെച്ച് മരിച്ചത്.

ഇദ്ദേഹത്തിന് അരികിലായി ഉണ്ടായിരുന്ന ഒരു പൊലീസ് കോണ്‍സ്റ്റബളിനും സംഭവത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റു. ബല്‍ജിന്ദര്‍ സിങ്ങ് സ്വയം വെടിവെച്ച് മരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ കോണ്‍സ്റ്റബളിനും വെടിയേറ്റത്.തലയ്ക്ക് വെടിയേറ്റ ഡിഎസ്പി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കോണ്‍സ്റ്റബളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍വകലാശാലയില്‍ നടന്ന ഒരു സംഘട്ടനത്തില്‍ പൊലീസ് പക്ഷപാത
പരമായി കേസ് അന്വേഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ഇതിനിടെ പ്രസംഗത്തിനിടയില്‍ ഒരു വിദ്യാര്‍ത്ഥി പൊലീസുകാര്‍ സ്വയം വെടിവെച്ച് മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഡിഎസ്പി തോക്ക് എടുത്ത് സ്വന്തം തലയില്‍ ചൂണ്ടി വെടിവെച്ച് മരിക്കട്ടെ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു.

വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളി ആരംഭിച്ചതോടെ ഡിഎസ്പി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ആറു മാസം മുന്‍പാണ് ബല്‍ജിന്ദര്‍ ഈ ഓഫീസില്‍ ഡിഎസ്പിയായി ചാര്‍ജ്ജെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here