തിരുവനന്തപുരം : ആറ്റിങ്ങല്‍ മടവൂരിനടുത്ത് യുവഗായകനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് ക്രൂരമായി വധിച്ചത്. 34 വയസ്സുകാരനായിരുന്നു. ഇയാളുടെ സുഹൃത്ത് കുട്ടനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിലെത്തിയ സംഘമാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ ആക്രമണം നടത്തിയത്. ഈ സമയം സുഹൃത്ത് കുട്ടനുമൊത്ത് തന്റെ സ്റ്റുഡിയോയിലിരിക്കുകയായിരുന്നു രാജേഷ്.
ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതായിരുന്നു യുവാവ്. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ് ഓടിയ
കുട്ടന് നാട്ടുകാരെ വിവരം അറിയിച്ചു.
ഉടന്‍ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ആക്രമണ കാരണം വ്യക്തമായിട്ടില്ല. നേരത്തെ റേഡിയോ ജോക്കിയായിയിരുന്നു രാജേഷ്. ഗാനമേള സംഘത്തില്‍ ഗായകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.