കടയില്‍ നിന്ന് കത്തിവാങ്ങി കഴുത്തറുത്ത് മരിച്ചു

Photo Courtesy : Manorama Online

കാസര്‍കോട് : ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് നായന്‍മാര്‍മൂലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ണാടക സ്വദേശി ഹരീഷ് നായിക്ക് ആണ് ജീവനൊടുക്കിയത്.

നായന്മൂര്‍ മൂലയിലെ ഒരു കരിമ്പ് ജ്യൂസ് കടയില്‍ നിന്നാണ് ഇയാള്‍ കത്തിവാങ്ങിയത്. പൊടുന്നനെ അതുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഇതുകണ്ട കടക്കാരന്‍ ബോധംകെട്ട് വീണു.

ഇയാള്‍ പാന്‍മസാല വില്‍പ്പനക്കാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പോക്കറ്റില്‍ നിന്ന് ലഭിച്ച ഐഡി കാര്‍ഡില്‍ നിന്നാണ് ചിക്കമംഗല്ലൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.

കൂടാതെ ഭാര്യയോടൊപ്പമുള്ള ഒരു ഫോട്ടോയും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്നും ആത്മഹത്യയില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here