കെവിന്‍ കൊലപാതകം ;പൊലീസ് വീഴ്ച്ച പുറത്ത്

കോട്ടയം :പ്രതികളുമായി ഫോണില്‍ സംസാരിച്ചത് എഎസ്‌ഐ ബിജുവാണന്ന് ഐജിയുടെ റിപ്പോര്‍ട്ട്. കേസിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഐജി ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര കൃത്യവിലോപം നടന്നതായി ഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

തട്ടിക്കൊണ്ടു പോകലിനും മുന്‍പും ശേഷവുമായി എഎസ്‌ഐ ബിജു പ്രതികളുമായി രണ്ടു തവണ ഫോണില്‍ ആശയ വിനിമയം നടത്തി. കേസ് തുടക്കം മുതല്‍ തന്നെ പൂഴ്ത്തി വെക്കാന്‍ എഎസ്‌ഐ ബിജു ശ്രമിച്ചതായും കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ഒരു നിസ്സാര കുടുംബ പ്രശ്‌നമായി വിഷയത്തെ പൊലീസ് കണ്ടതാണ് കുടൂതല്‍ കുഴപ്പങ്ങളിലേക്ക് വഴി തെളിച്ചത്. തട്ടിക്കൊണ്ടു പോകലിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചയുടന്‍ തന്നെ മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നെങ്കില്‍ കെവിനെ കണ്ടെത്താന്‍ സാധിച്ചേനെ. മുഖ്യമന്ത്രി ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത് കൊണ്ട് തന്നെ കനത്ത സുരക്ഷയിലും പട്രോളിംഗിലുമായിരുന്നു പൊലീസ് സംഘം.

ഗാന്ധി നഗര്‍ സ്റ്റേഷനില്‍ നിന്നും ഉടന്‍ തന്നെ വിവരം കൈമാറിയിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കെവിനെ രക്ഷപ്പെടുത്താമായിരുന്നു. എന്നാല്‍ പരാതി ലഭിച്ച് 17 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗാന്ധി നഗര്‍ പൊലീസ് കേസില്‍ നടപടിയെടുക്കാന്‍ തയ്യാറായത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അനീഷ് വീ്ട്ടില്‍ തിരിച്ചെത്തിയത് പോലെ തന്നെ കെവിനും എത്തുമെന്ന് പ്രതികള്‍ പൊലീസിനെ കബളിപ്പിച്ചതാണ് അന്വേഷണം വൈകിക്കാന്‍ കാരണമായത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു തുടങ്ങിയതിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here