പൊലീസില്‍ അടിമപ്പണി

തിരുവനന്തപുരം :ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസുകാര്‍. മലയാളികളായ പൊലീസുകാര്‍ മൂന്നാംകിടക്കാരായാണ് എഡിജിപി കാണാറുള്ളത്. ജോലിക്കെത്തുന്ന പൊലീസുകാരെ കൊണ്ട് പട്ടിയെ കുളിപ്പിക്കും. കുടുംബാംഗങ്ങളുടെ അടക്കം അടിവസ്ത്രം വരെ കഴുകിപ്പിക്കും. കുട്ടികളെ അനുസരിച്ചില്ലെങ്കില്‍ വരെ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്താറുള്ളതായും പൊലീസുകാര്‍ മാധ്യമങ്ങളോടെ വെളിപ്പെടുത്തി.

സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ഗവാസ്‌കറാണ് ആദ്യം പൊലീസ് ഉദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. ഇദ്ദേഹത്തെ പൊതു നിരത്തില്‍ വെച്ച് എഡിജിപിയുടെ മകള്‍ തല്ലിയതിനെ തുടര്‍ന്നാണ് ഈ ക്രൂരമായി അടിമ പണി പുറത്തറിയുന്നത്.

അപമര്യാദയായി പെരുമാറിയ യുവതിക്കെതിരെ എഡിജിപിയോട് പരാതി പറഞ്ഞതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെയാണ് മറ്റും ക്യാംപ് അംഗങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയത്. പട്ടിക്ക് യാത്രചെയ്യാന്‍ പ്രത്യേക സര്‍ക്കാര്‍ വാഹനം ഉപയോഗിക്കും. മകളെ പരിശീലിപ്പിക്കാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ടെന്നും പൊലീസുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here