വൃദ്ധയ്ക്ക് നേരെ ചെറുമകളുടെ ക്രൂര പീഡനം

കണ്ണൂര്‍: വൃദ്ധയ്ക്ക് നേരെ ചെറുമകളുടെ ക്രൂര മര്‍ദനം. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം. മുത്തശ്ശിയായ കല്യാണിയെ ചെറുമകള്‍ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ദീപയ്‌ക്കെതിരെ ണ്ണൂര്‍ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. നാട്ടുകാരുടെ എതിര്‍പ്പ് വക വെക്കാതെയായിരുന്നു മര്‍ദനം.

ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചൂരി നിലത്തിട്ട് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദനമേറ്റ് കല്യാണി ഉറക്കെ കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദീപയുടെ അമ്മ ജാനകിയുടെ അമ്മയാണ് കല്യാണി.

കല്യാണിയും ദീപയും ജാനകിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ക്ക് മൂന്നുപേര്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസും ആരോഗ്യവകുപ്പ് അധികൃതരും ഇവരുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. ദീപയുടെ അമ്മ ജാനകിയെയും കല്യാണിയെയും അത്താണി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു.

കണ്ണൂർ ആയിക്കരയിലെ ഒരു വീട്ടിൽ ഒരു manussiya മൃഗം സ്വന്തം അമ്മ യോട് ചെയ്യുന്ന ത് കണ്ടോ

Shihab Zainiさんの投稿 2018年3月18日(日)

LEAVE A REPLY

Please enter your comment!
Please enter your name here