35 കാരിയെ പിതാവ്‌ ബലാത്സംഗം ചെയ്തു

ലക്‌നൗ : 35 കാരിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഏപ്രില്‍ 15, 16 ദിവസങ്ങളിലായാണ് നടുക്കുന്ന സംഭവമുണ്ടായത്. ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഏപ്രില്‍ 14 ന് യുവതി പിതാവിനൊപ്പം കംലാപൂരിലെ ഒരു വിപണന മേളയ്ക്ക് പോയിരുന്നു.

ഇയാള്‍ തന്റെ സുഹൃത്ത് മാന്‍സിങ്ങിനെ വിളിച്ചുവരുത്തി. മാന്‍സിങ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 35 കാരിയുടെ അച്ഛനും ഇയാളും നേരത്തേ ചില അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. തുടര്‍ന്ന് മൂവരും ഇരുചക്രവാഹനത്തില്‍ യാത്രതിരിച്ചു. വീട്ടിലേക്കാണെന്നാണ് യുവതി ധരിച്ചത്.

എന്നാല്‍ മേരാജ് എന്നയാളുടെ വീട്ടിലേക്കാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കൊണ്ടുപോയത്. മേരാജിന്റെ ഭാര്യയും മക്കളും അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയെ ഇവിടെ തടവിലാക്കി മൂവരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഏപ്രില്‍ 16 ന് പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തി അമ്മയോട് പീഡനവിവരം വെളിപ്പെടുത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെ
യുവതിയുടെ അച്ഛനും സുഹൃത്തും ഒളിവില്‍ പോയി. മേരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിയുടെ പിതാവിനെ നൂട്ടുകൂട്ടം കഴിഞ്ഞ നവംബറില്‍ ഊരുവിലക്കിയതാണെന്ന് പൊലീസ് പറയുന്നു. മകളുമായി വഴിവിട്ട ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. സംഭവത്തില്‍ പിതാവ് അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യത്തിലിറങ്ങുകയുമായിരുന്നു.

ഇതേ തുടര്‍ന്ന് 35 കാരി തന്റെ 14 കാരനായ മകനൊപ്പം മാറി താമസിക്കുകയുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അച്ഛനെ കാണാനെത്തിയപ്പോഴാണ് 35 കാരിക്ക് വീണ്ടും ക്രൂരമായ അനുഭവമുണ്ടായത്. യുവതി 16 വര്‍ഷം മുന്‍പ് വിവാഹിതയായതാണ്. എന്നാല്‍ ഭര്‍ത്താവുമായി പിണങ്ങി ബന്ധം വേര്‍പിരിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here