തിയേറ്റര്‍ പീഡനം ;നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

ഷൊര്‍ണ്ണൂര്‍ :തിയേറ്ററില്‍ പിഞ്ചു ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അമ്മയും കുട്ടിയും താമസിച്ചിരുന്നതെന്ന് പൊലിസ് വെളിപ്പെടുത്തി. യുവതിക്ക് ഈ മകളെ കൂടാതെ രണ്ട് പെണ്‍കുട്ടികള്‍ കൂടെയുണ്ട്. പെണ്‍കുട്ടിയെ പ്രതി ഇതിന് മുന്‍പും പീഡനത്തിന് ഇരയാക്കിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. മാതാവിനെ ഇവരുടെ വീട്ടില്‍ വെച്ച് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സമ്മതതോട് കൂടെയാണ് മുഖ്യപ്രതി മൊയ്തീന്‍കുട്ടി പിഞ്ചു ബാലികയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പാലക്കാട് തൃത്താലയിലാണ് സ്ത്രീയും കുടുംബവും താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. എന്നാല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്ന കാര്യം താന്‍ അറിഞ്ഞിട്ടിലെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുറ്റം തെളിഞ്ഞാല്‍ പോക്‌സോ നിയമപ്രകാരം യുവതിക്കെതിരെയും കേസെടുക്കും. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. നേരത്തേയും ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും പൊലീസ് ഇതെല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ദുബായിലും ഷൊര്‍ണ്ണൂരിലും ജ്യുല്ലറികളും വ്യവസായ സ്ഥാപനങ്ങളും നടത്തുന്നയാളാണ് മൊയ്തീന്‍ കുട്ടി. ഇയാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളുമുണ്ട്.

അതേ സമയം ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയതില്‍ ചങ്ങരംകുളം എസ് ഐ കെ ജെ ബേബിയെ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ സംഭവത്തില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍ അടക്കം രംഗത്ത് വന്ന സാഹചര്യത്തിലാണ് എസ്‌ഐക്കെതിരായ നടപടി. പൊന്നാനി എസ്‌ഐ സണ്ണി ചാക്കോവിനാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here