സ്ത്രീയെ ആക്രമിച്ച് ചുണ്ട് കടിച്ചുമുറിച്ചു

പ്രതീകാത്മക ചിത്രം

കൊച്ചി : തൃപ്പൂണിത്തുറയില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ അജ്ഞാതന്‍ കയറിപ്പിടിച്ച് ചുണ്ട് കടിച്ചുമുറിച്ചു. 60 കാരിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിക്കുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. അക്രമിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സ്ത്രീ. ഈ സമയം ഏതാണ്ട് 50 ന് മുകളില്‍ പ്രായമുള്ള ഒരാള്‍ സ്ത്രീയെ കയറിപ്പിടിക്കുകയും ചുണ്ടുകള്‍ കടിച്ചുമുറിക്കുകയുമായിരുന്നു.

മുഷിഞ്ഞ വേഷം ധരിച്ചിരുന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍ സമീപത്തെ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഉടന്‍ സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here