കൊലയാളികളുടെ വാഹനം കണ്ടെത്തി

തളിപ്പറമ്പ് : മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി. വാഗണര്‍ കാറാണ് പാപ്പിനിശ്ശേരി അരോളിയില്‍ നിന്നും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പാപ്പിനിശ്ശേരി സ്വദേശി പ്രശോഭിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

വെളുത്ത വാഗണര്‍ കാറാണ് കൊലയാളി സംഘം ഉപയോഗിച്ചത്. ശനിയാഴ്ച രാവിലെയാണ് വാഹനം പൊലീസ് പിടിച്ചെടുത്തത്. ഷുഹൈബ് കൊല്ലപ്പെട്ടതിന് തലേദിവസം തില്ലങ്കേരി സ്വദേശി അഖിലാണ് വാഹനം ഏര്‍പ്പാട് ചെയ്തത്. തുടര്‍ന്ന് കൊല നടത്തിയശേഷം കാര്‍ 14 ന് തിരികെ നല്‍കെ നല്‍കുകയുമായിരുന്നു.

നേരത്തേ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയില്‍ നിന്ന് ഇതുസംബന്ധിച്ച നിര്‍ണ്ണായക മൊഴി പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. അതേസമയം കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

എടയന്നൂര്‍ സ്വദേശി അസ്ഗര്‍, അന്‍വര്‍,തില്ലങ്കേരി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ അന്‍വര്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here