നിപ്പാ ;അശാസ്ത്രീയ പ്രചാരകര്‍ക്കെതിരെ കേസ്

പാലക്കാട് :നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ അശാസ്ത്രീയ പ്രചാരണങ്ങള്‍ നടത്തിയതിന് മോഹനന്‍ വെദ്യര്‍ക്കെതിരേയും ജേക്കബ് വടക്കാഞ്ചേരിക്കെതിരെയും പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരണങ്ങള്‍ നടത്തിയത്.

തൃത്താല പൊലീസാണ് കേസെടുത്തത്. പ്രൈവറ്റ് ആയുര്‍വേദിക്ക് മെഡിക്കല്‍ ആസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിപ്പാ വൈറസ് ബാധ ആദ്യമുണ്ടായ പേരാമ്പ്രയ്ക്കടുത്തുള്ള കുറ്റ്യാടിയില്‍ നിന്നും ശേഖരിച്ച പഴങ്ങള്‍ എന്ന് അവകാശപ്പെട്ടു കൊണ്ടാണ് മോഹനന്‍ വൈദ്യര്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇത് വവ്വാല്‍ കഴിച്ചതാണെന്നും നിപ്പാ വൈറസ് ബാധയുണ്ടെങ്കില്‍ താന്‍ ഉടന്‍ മരിച്ചു പോകുമെന്നുമായിരുന്നു വൈദ്യരുടെ വെല്ലുവിളി. ഇത്തരം രോഗങ്ങള്‍ ആരോഗ്യ വകുപ്പിന്റെ പ്രൊഡക്ടാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ഇതിന് ഒരു ദിവസം മുന്‍പ് ഫെയ്‌സ്ബുക്ക് വഴി വീഡിയോ പുറത്ത് വിട്ടായിരുന്നു പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കാഞ്ചേരിയുടെ അബദ്ധ പ്രസാതാവന.

നിപ്പാ വൈറസ് എന്നൊരു സംഭവമേയല്ലെന്നും എല്ലാം മരുന്ന് മാഫിയയുടെ സൃഷ്ടിയാണെന്നുമായിരു്‌നനു ഇദ്ദേഹത്തിന്റെ അവകാശ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here