22കാരന്‍ അമ്മയെ ബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: അശ്ലീല വീഡിയോകള്‍ സ്ഥിരമായി കാണുന്ന മകന്‍ 46കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്ത് പലന്‍പുരിലെ പഠാന്‍ പട്ടണത്തില്‍ ജല്‍ ചൗക്കിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്‌പൊത്തിയാണ് 22കാരന്‍ ബലാത്സംഗം ചെയ്തത്.

സ്ത്രീ ബഹളം വെച്ചെങ്കിലും വീട്ടില്‍ സ്ഥിരമായി കലഹങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അടുത്ത വീട്ടിലുള്ളവരൊന്നും അത്ര കാര്യമാക്കിയില്ല. സംഭവം നടക്കുന്ന അന്ന് രാത്രിയും യുവാവ് മൊബൈലില്‍ പോണ്‍ സിനിമകള്‍ കണ്ടിരുന്നു.

അമ്മയുടെയും 20കാരിയായ സഹോദരിയുടെയും സാന്നിധ്യത്തില്‍പോലും പ്രതി അശ്ലീല സിനിമകള്‍ കാണാറുണ്ടായിരുന്നു. മുമ്പ് പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം കടുത്ത മാനസികാഘാതം നേരിട്ടതിനാല്‍ ആദ്യം സംഭവം പുറം ലോകമറിഞ്ഞിരുന്നില്ല.

പിന്നീട് ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് മൂത്ത മകനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ ഈ അമ്മ തയ്യാറായത്. ബലാത്സംഗ കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here