ഈ പോണ്‍ നായികയുമായി ട്രംപിന് ബന്ധമെന്ന് വെളിപ്പെടുത്തല്‍;’ബന്ധം പുറത്താകാതിരിക്കാന്‍ വന്‍തുക നല്‍കി’

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രമുഖ പോണ്‍ നായിക സ്‌റ്റെഫാനി ക്ലിഫോര്‍ഡുമായി ബന്ധമുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. അവിഹിത ബന്ധം പുറത്തുപറയാതിരിക്കാന്‍ ട്രംപ് സ്റ്റെഫാനിക്ക് 1,30,000 ഡോളര്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ 82,69365 രൂപ വരും ഇത്. 2016 ലെ തെരഞ്ഞെടുപ്പ് കാലയളവില്‍ സ്റ്റെഫാനിയ ട്രംപിനെതിരെ വെളിപ്പെടുത്തലിന് തയ്യാറായിരുന്നു. എബിസി ന്യൂസിന് അഭിമുഖം നല്‍കാന്‍ അവര്‍ തയ്യാറായെങ്കിലും പണം നല്‍കി ട്രംപ് പിന്‍തിരിപ്പിക്കുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രംപിന്റെ അഭിഭാഷകന്‍ മിഷേല്‍ കൊഹെന്‍ സ്റ്റെഫാനിയയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണിനാണ് പണം കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2006 ല്‍ ഒരു ഗോള്‍ഫ് മത്സരത്തിനിടെയാണ് ട്രംപ് സ്റ്റെഫാനിയെ കാണുന്നത്.മെലാനിയയെ വിവാഹം കഴിച്ച് കേവലം ഒരു വര്‍ഷം പിന്നിടുമ്പോഴായിരുന്നു ഇത്. എന്നാല്‍ ആരോപണം നിഷേധിച്ച് വൈറ്റ്ഹൗസും സ്റ്റെഫിനിയും കൊഹെനും രംഗത്തെത്തി. മുന്‍പും ട്രംപിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു.നടി ജെസീക്ക ഡ്രൈക്കെയടക്കമുളളവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ചുംബിച്ചും ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചും ലൈംഗിക പീഡനം നടത്തിയെന്നായിരുന്നു ട്രംപിനെതിരെ ഇവര്‍ ആരോപിച്ചത്.

കൂടുതല്‍ ചിത്രങ്ങള്‍ …

    

LEAVE A REPLY

Please enter your comment!
Please enter your name here