പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട് :ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലാണ്. തലയ്ക്കും ഗുരുതര പരിക്കുകളുണ്ട്. മധു ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി തന്നെയാണ് മരണപ്പെട്ടതെന്ന വാദങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.വ്യാഴാഴ്ചയാണ് അട്ടപ്പാടി മുക്കാലി സ്വദേശിയായ മധുവിനെ ജനക്കൂട്ടം മോഷണക്കുറ്റമാരോപിച്ച് അക്രമിക്കുന്നത്. പ്രദേശത്തെ കടയില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന കുറ്റത്തിനാണ് ജനക്കൂട്ടം നിയമം കൈയ്യിലെടുത്ത് മധുവിനെ മര്‍ദ്ദിച്ചത്.

ഉത്തരേന്ത്യന്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെ പോലും നാണിപ്പിക്കും വിധമായിരുന്നു 27 വയസ്സുകാരനായ ഒരു ആദിവാസി യുവാവിനോടുള്ള പ്രദേശ വാസികളുടെ രെറുമാറ്റം, അതേ സമയം പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഐജി അജിത്ത് കുമാര്‍ അറിയിച്ചു.

മധുവിന്റെ കൊലപാതകത്തില്‍ നീതി തേടിയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ തുടരുകയാണ്. സമൂഹ മാധ്യമങ്ങളിലും നിരവധി പേരാണ് പ്രതികളെ പിടികൂടണമെന്നാവശ്യവുമാായി രംഗത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here