യോഗി ആദിത്യ നാഥിന്റെ വീടിന് മുന്നിലെ റോഡില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് കടന്നു കളഞ്ഞ പ്രതികളെ പിടികൂടി

ലഖ്‌നൗ :ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വീടിന് മുന്നിലെ റോഡില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് കടന്നു കളഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടിന് മുന്നിലും നിയമസഭയ്ക്ക് സമീപത്തും ഇവര്‍ ചാക്ക് കണക്കിന് ഉരുളക്കിഴങ്ങുകള്‍ ചൊരിഞ്ഞിരുന്നു.അറസ്റ്റിലായവര്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തെ ഉരുളക്കിഴങ്ങ് മാര്‍ക്കറ്റില്‍ 35 ശതമാനത്തോളം ഉത്പ്പാദിപ്പിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. എന്നാല്‍ അടുത്തിടെയായി കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാത്തതിനാല്‍ ഉരുളക്കിഴങ്ങുകള്‍ ഗ്രാമങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇത്തരത്തില്‍ സുക്ഷിച്ചു വയ്ക്കുന്നവയില്‍ മോശമാകുന്ന ഉരുളക്കിഴങ്ങുകള്‍ വന്‍ തോതില്‍ കുഴിച്ച് മൂടുന്ന സ്ഥിതി വിശേഷവും ഉണ്ടായിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് പ്രതികള്‍ കേട് വന്ന ഉരുളക്കിഴങ്ങുകള്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ചൊരിയാന്‍ തീരുമാനിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ കനൗജ് ജില്ലയില്‍ നിന്നുള്ളവരാണ് രണ്ട് പ്രതികളും.ഉരുളക്കിഴങ്ങ് ചാക്കുകളുമായി തലേ ദിവസം തന്നെ ലഖ്‌നൗവിലെത്തിയ ഇവര്‍ നഗരത്തിലെ മൂന്തിയ ഒരു ഹോട്ടലില്‍ മുറിയെടുത്തതിന് ശേഷം പുലര്‍ച്ചെയാണ് ഇവ നിക്ഷേപിക്കാന്‍ ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here