പ്രണബ് നാഗ്പൂരില്‍; ‘വിമര്‍ശനങ്ങള്‍ക്ക് നാളെ മറുപടി’

നാഗ്പൂര്‍ : കോണ്‍ഗ്രസില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തി. ആര്‍എസ്എസ് ആസ്ഥാനത്തെ സംഘ ശിക്ഷ വര്‍ഗ് പാസിങ് ഔട്ട് പരേഡിലാണ് പ്രണബ് പങ്കെടുക്കുന്നത്.

എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന പ്രണബ്, വിമര്‍ശനങ്ങള്‍ക്ക് നാളെ മറുപടി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

രാഷ്ട്രപതി ആയ ശേഷം താന്‍ കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ചെന്നാണ് പ്രണബ് വിശദീകരിച്ചത്. ദേശീയതയെ കുറിച്ച് സംസാരിക്കാനാണ് ആര്‍എസ്എസ് ക്ഷണിച്ചത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് ചടങ്ങില്‍ വ്യക്തമാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അദ്ദേഹത്തിന് കത്തയച്ചിരുന്നു. പ്രണബിന്റെ തീരുമാനം ഞെട്ടിച്ചെന്നായിരുന്നു ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആദിര്‍ ചൗധരി പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here