പ്രവാസി മലയാളിക്ക് റാസല്‍ഖൈമ ഭരണനേതൃത്വത്തിന്റെ ആദരം

ദുബായ് : മലയാളിക്ക് റാസല്‍ഖൈമ ഭരണനേതൃത്വത്തിന്റെ ആദരം. സംഘാടക മികവിന് അന്‍സാര്‍ കൊയിലാണ്ടിക്കാണ് അംഗീകാരം. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ വിപുലമായും ഫലപ്രദമായും സംഘടിപ്പിച്ചതിനാണ് റാസല്‍ഖൈമ ഹോളി ഖുര്‍ ആന്‍ അവാര്‍ഡിന് ഇദ്ദേഹം അര്‍ഹനായത്.

റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ഖാസിമിയില്‍ നിന്ന് അന്‍സാര്‍ പുരസ്‌കാരം സ്വീകരിച്ചു. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും സന്നിഹിതനായിരുന്നു.

യുഎഇയില്‍ ജിസിസി വാരാചരണം ശ്രദ്ധേയമായി നടപ്പാക്കിയതിന് രണ്ടുതവണ ഇദ്ദേഹത്തിന് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

യുഎഇ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണ് മുന്‍പ് അംഗീകാരം ലഭിച്ചത്. കേരളത്തിലെ അവശകലാകാരന്‍മാരുടെ ഉന്നമനമടക്കം ശ്രദ്ധേയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്.

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here