ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്

വടകര :സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്. വടകര ഇരിങ്ങല്‍ സ്വദേശിനി ദിവ്യക്കാണ് ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ തെറിച്ച് വീണ് പരിക്കേറ്റത്. ചൊവാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ഡോക്ടറെ കാണിച്ചതിന് ശേഷം നിന്നും ഭര്‍ത്താവ് ഷിജിനൊപ്പം വീട്ടിലേക്കുള്ള മടക്കു യാത്രയിലായിരുന്നു യുവതിക്ക് അപകടം സംഭവിച്ചത്.

ഇരിങ്ങലില്‍ ഇവര്‍ക്ക് ഇറങ്ങാനായി ബസ്സ് നിര്‍ത്തിയെങ്കിലും അപ്രതീക്ഷിതമായി വാഹനം പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി റോഡിലേക്ക് തെറിച്ചു വീണു. ബസ്സിന്റെ മുന്‍ വാതിലും യുവതിയുടെ ശരീരത്തിലേക്ക് വന്നിടിച്ചു. കൈമുട്ടിനും കാലിനുമാണ് പരിക്കേറ്റത്.

ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ ഇത് ചെവിക്കൊള്ളാതെ മുന്നോട് പോയതായി ഭര്‍ത്താവ് ആരോപിക്കുന്നു. പരിക്കേറ്റ ഉടന്‍ തന്നെ ദിവ്യയെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം മെഡിക്കല്‍ ചെക്ക് അപ്പുകള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഡിടിഎസ് എഫ്-4 എന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് അപകടം സംഭവിച്ചത്. നിരത്തുകളിലെ മത്സരയോട്ടമാണ് പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങളിലേക്ക് വഴി വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here