ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുമ്പോള്‍ കൗമാരക്കാരി 7 മാസം ഗര്‍ഭിണി; മരണത്തോട് മല്ലിടിച്ച് 17കാരി

പെന്‍സില്‍വാനിയ: മരണത്തോട് മല്ലിടിച്ച് കിടക്കുമ്പോഴും തൊട്ടടുത്ത് കിടക്കുന്ന കുഞ്ഞ് മുഖത്ത് വിടരുന്ന പുഞ്ചിരി ആസ്വദിക്കുകയാണ് പതിനേഴുകാരി. പെന്‍സില്‍വാനിയയിലെ കൗമാരക്കാരിയായ ഡാന സ്‌കോട്ടന് മൂന്ന് മുതല്‍ ഒമ്പത് മാസം വരെ മാത്രം ആയുസേ ഡോക്ടര്‍മാര്‍ വിധിച്ചിട്ടുള്ളു. ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഡാനയ്ക്ക് ഡിഐപിജി എന്ന ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തെ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കപ്പെട്ടത്. ഈ രോഗം ബാധിച്ചവര്‍ രക്ഷപ്പെടാന്‍ ഒരു ശതമാനം മാത്രമാണ് സാധ്യത. രോഗം ബാധിച്ച് 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികള്‍ മരിച്ചുപോവുന്നതാണ് പതിവ്. ഗര്‍ഭിണിയായ ഡാന പ്രസവത്തിന് ശേഷം ട്യൂമര്‍ ചികിത്സ തുടങ്ങാമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ട്യൂമര്‍ കീഴ്‌പ്പെടുത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും ചെയ്തതോടെ ചികിത്സ നേരത്തേ ആരംഭിക്കാന്‍ ഡാന നിര്‍ബന്ധിതയായി. ഒടുവില്‍ ജനുവരി നാലിന് ഡാന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുട്ടിക്ക് ആരീസ് മാരി എന്നാണ് പേരിട്ടിരിക്കുന്നത്. നല്ലൊരു കുഞ്ഞ് തനിക്ക് പിറന്നിരിക്കുന്നതിനാല്‍ താന്‍ ട്യൂമറിനെതിരായ യുദ്ധത്തില്‍ വിജയിച്ചുവെന്നാണ് ഡാന പ്രതികരിച്ചത്. 13 വര്‍ഷം നൃത്ത പരിശീലനം ചെയ്ത ഡാന സോക്കര്‍ കളിയിലും ബാസ്‌കറ്റ് ബോളിലും തന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാനാകാതെ കിടപ്പിലായിരിക്കുകയാണ്. മരണത്തോട് മല്ലിടിച്ച് കിടക്കുമ്പോഴും ഒരു വശത്ത് കൂട്ടിന് കുഞ്ഞുള്ളതാണ് ഡാനയുടെ ആശ്വാസം.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here