ഗര്‍ഭിണിയെ മുളങ്കമ്പില്‍ കെട്ടി ആശുപത്രിയിലെത്തിച്ചു

പാലക്കാട്: ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് മുളങ്കമ്പില്‍ കെട്ടി. പാലക്കാട് അട്ടപ്പാടിയില്‍ ഇടവാണി ഊരിലെ ഗര്‍ഭിണിയായ യുവതിയെയാണ് പ്രസവത്തിനായി എടുത്ത് കൊണ്ട് പോകേണ്ടി വന്നത്.

ഇടവാണി ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളങ്കമ്പില്‍ ചുമന്ന് ഗര്‍ഭിണിയെ ഭൂതയാറില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ലന്നാണ് പരാതി.

പഞ്ചായത്തും ആരോഗ്യവകുപ്പും തമ്മിലുള്ള തര്‍ക്കം മൂലം ആംബുലന്‍സിന്റെ ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ല. അതുകൊണ്ടാണ് ആംബുലന്‍സ് സേവനം ലഭ്യമാകാതിരുന്നതെന്നാണ് കോട്ടത്തറയിലെ നോഡല്‍ ഓഫീസര്‍ പറയുന്നത്.

ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോട്ടത്തറ ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here