ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം

താനെ: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം. താനെയിലെ അനന്ത് നഗറിലുണ്ടായ അപകടത്തില്‍ യുവതിയ്ക്കും ഗുരുതര പരിക്കേറ്റു. ഡ്രൈവര്‍ ഷക്കൂര്‍ റാഷിദ് ബേഗിനും പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാവിലെ മലേഗോണില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ആംബുലന്‍സില്‍ യുവതിയും ഡ്രൈവറും കൂടാതെ നാല് പേരുണ്ടായിരുന്നു.

യുവതിയുടെ ഭര്‍ത്താവും അമ്മയും അച്ഛനും മരുമകനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ മുംബൈയിലെ രാജാവദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ്, ട്രാഫിക് പൊലീസ്, റീജിയണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ (ആര്‍ഡിഎംസി), ഫയര്‍ ബ്രിഗേഡ് എന്നിവര്‍ സംഭവസ്ഥലത്ത് ഉടന്‍തന്നെ എത്തിച്ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.

കുട്ടിയെ തങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here