മുഖം മറച്ച് ക്ഷേത്രത്തിലെത്തിയ പ്രീതി സിന്റാ

ഇന്‍ഡോര്‍ :ആരും തിരിച്ചറിയാതിരിക്കാനായി മുഖം മറച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്ന പ്രീതി സിന്റയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍ഡോറിലെ പ്രശസ്തമായ ഖജ്‌റാണ ക്ഷേത്രത്തിലാണ് താരം കറുത്ത ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച് ദര്‍ശനത്തിനെത്തിയത്. ഐപിഎല്ലിലെ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ടീമിന്റെ ഉടമയാണ് പ്രീതി സിന്റാ.

ഒന്‍പത് മത്സരങ്ങളില്‍ നിന്നായി ആറു വിജയങ്ങള്‍ നേടിയ ടീം മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ച്ച വെച്ചത്. ഐപിഎല്‍ താരലേലത്തില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ക്രിസ് ഗെയില്‍, അഫ്ഗാനിസ്ഥാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍, കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയും കിംഗ്‌സ് ഇലവന്‍ മത്സരങ്ങള്‍ക്ക് മുന്നേ തന്നെ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ ടീമിന്റെ ഹോം ഗ്രൗണ്ട് മൊഹാലിയില്‍ നിന്നും ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രശസ്തമായ ഈ ഗണപതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ താരം സമയം കണ്ടെത്തിയത്. കറുത്ത ഷാള്‍ മുഖത്ത് ധരിച്ചായിരുന്നു പ്രീതി ക്ഷേത്രത്തിനകത്ത് എത്തിയത്. പ്രാര്‍ത്ഥന നടത്തുന്നതിനിടെ കുറച്ചു പേര്‍ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ താരം ഈ കാര്യം കൂടുതല്‍ പേരെ അറിയിക്കരുത് എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

ഇതിന് ശേഷം ഒരു മാല പ്രസാദമായി സ്വീകരിച്ച് പ്രീതി സിന്റാ ക്ഷേത്രത്തിന് പുറത്തേക്ക് നടന്നു. എന്നാല്‍ താരം ദര്‍ശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അമ്പലത്തിലെ ഒരു പൂജാരി തന്നെയാണ് ഈ ദൃശ്യങ്ങള്‍  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോ കാണാം

https://www.facebook.com/ashokbhattonline/videos/800143713517119/

LEAVE A REPLY

Please enter your comment!
Please enter your name here