തൊബാമയിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം തൊബാമയിലെ ട്രിപ് സോങ് പുറത്തിറങ്ങി.

ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് മുരുഗേസനാണ്. അല്‍ഫോണ്‍സ് പുത്രനും തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നവാഗതനായ മൊഹ്‌സിന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്‌സിനും ചേര്‍ന്നാണ്. സുനോജ് വേലായുധന്‍ ഛായാഗ്രഹണം.

LEAVE A REPLY

Please enter your comment!
Please enter your name here