ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ഡല്‍ഹി :12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ വധശിക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നിലവിലെ പോക്‌സോ നിയമം ഭേദഗതി ചെയ്തുള്ള സുപ്രധാന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെയാണ് ബില്ലിന് അംഗീകാരമായത്.

16 നും 12 നും ഇടയിലുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയും ഓര്‍ഡിനന്‍സ് ഉറപ്പ് വരുത്തുന്നു. വിദേശ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി ആദ്യമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആ ഓര്‍ഡിനന്‍സ് ചര്‍ച്ചയ്ക്കെടുത്തത്. ഇത്തരം കേസുകളിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയമാണ് ശനിയാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വെച്ചത്. കത്വാ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ജനരോക്ഷത്തെ തുടര്‍ന്നാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് തിരക്കിട്ട് അംഗീകാരം നല്‍കിയത്. നിലവില്‍ പോക്സോ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ജീവപര്യന്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here