പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലെത്തും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലെത്തും. ഷാംഗ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുവാനായാണ് നരേന്ദ്രമോദി ചൈനയിലേക്ക് യാത്ര തിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായും മോദി കൂടിക്കാഴ്ച്ച നടത്തും.

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളുടേയും പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. വുഹാനിലും സോച്ചിയിലും നടന്ന അനൗദ്യോഗിക കൂടിക്കാഴ്ച്ചയുടെ തുടര്‍ച്ചയായാണ് ഷീ ജിന്‍പിംഗുമായും വ്‌ളാഡിമിര്‍ പുടിനുമായും കൂടിക്കാഴ്ച്ച നടത്തുന്നത്. ശേഷം ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റുഹാനിയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി കാഖന്‍ അബ്ബാസിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനെ സംബന്ധിച്ച് വിവരങ്ങളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here