കുടുംബത്തോടൊപ്പമുള്ള ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ ഇങ്ങനെയാണ്

ദുബായ് : ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മകളോടൊപ്പം വിനോദയാത്ര നടത്തിയതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.പഴയ ദുബായുടെ ഭാഗമായ ഷിന്‍ഡഗയില്‍ മകളോടൊത്ത് ചെലവിടുന്ന ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം അദ്ദേഹത്തിന്റ പത്‌നി ഹയ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു. ഷെയ്ഖ അല്‍ ജലീലയോടെുപ്പമുള്ള ചിത്രം അറബ് ലോകത്ത് വന്‍ ഹിറ്റായിരിക്കുകയാണ്.ഷിന്‍ഡഗ ഷെയ്ഖ് മുഹമ്മദിന്റെ ജന്‍മദേശമാണ്. ഷിന്‍ഡഗയെ തന്റെ വീടെന്നാണ് അദ്ദേഹം വിശേഷിപ്പിക്കാറുള്ളത്. ഇതാദ്യമായല്ല പത്‌നി ഹയ ഷെയ്ഖിന്റെ സ്വകാര്യ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here