ജയിലിനുള്ളില്‍ ഒരു പുത്തന്‍ മാതൃകയുമായി ഷാര്‍ജാ

ഷാര്‍ജാ :ജയിലിനുള്ളില്‍ റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ച് ലോകത്തിന് മുന്നില്‍ പുത്തന്‍ മാതൃകയാവുകയാണ് ഷാര്‍ജാ. ഈ വര്‍ഷത്തെ റമ്ദാന്‍ ദിനം മുതല്‍ ഷാര്‍ജയിലെ പ്യുനിറ്റിവ് ആന്റ് റിഹേബിറ്റേഷന്‍ കേന്ദ്രത്തില്‍ നിന്നും ഒരു റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. ‘അല്‍ അമല്‍'(പ്രതീക്ഷ) എന്നാണ് സ്റ്റുഡിയോവിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്.

ഷാര്‍ജാ മീഡിയാ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് റേഡിയോ നിലയം പ്രവര്‍ത്തിച്ചു തുടങ്ങുക. തടവുകാര്‍ക്ക് ഖുറാന്‍ വാക്യങ്ങള്‍ ഉരുവിടാനായി ഒരു ചെറിയ റേഡിയോ നിലയം 2014 മുതല്‍ തന്നെ ജയിലിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതു പുതുക്കിയാണ് ബൃഹത്തായ റേഡിയോ നിലയം ആരംഭിക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്.

അഭിമുഖങ്ങള്‍, പ്രഭാത വര്‍ത്തമാനങ്ങള്‍ തുടങ്ങി നിരവധി കൗതുകകരമായ പരിപാടികള്‍ ഈ റേഡിയോ നിലയം വഴി പ്രക്ഷേപണം ചെയ്യുമെന്ന് പ്യുനിറ്റിവ് ആന്റ റിഹേബിറ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അഹമ്മദ് സുഹൈല്‍ അറിയിച്ചു. തടവുകാര്‍ തന്നെയായിരിക്കും നിലയത്തിലെ സൗങ്കേതിക വിഭാഗങ്ങളിലടക്കം ജോലി ചെയ്യുന്നത്. ഇതിനായി 25 തടവുകാരെ തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.

ഷാര്‍ജാ മീഡിയാ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടികള്‍ നടന്നത്. അറിവുകള്‍ വര്‍ദ്ധിപ്പിക്കാനൊതുകുന്ന പരിപാടികളാവും റേഡിയോ നിലയത്തില്‍ നിന്നും പ്രക്ഷേപണം ചെയ്യുക.

ഇനി ഒരു തെറ്റ് ചെയ്യുന്നതില്‍ നിന്നും തടവുകാര്‍ക്ക് തങ്ങളുടെ മനസ്സിനെ എങ്ങനെ നിയന്ത്രിച്ചു നിര്‍ത്താം, ജയില്‍ മോചിതരാകുന്ന വ്യക്തികള്‍ പുതു ജീവതത്തെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങളില്‍ ആത്മവിശ്വാസം നല്‍കുകയാണ് റേഡിയോ നിലയത്തിന്റെ ലക്ഷ്യമെന്നും കേണല്‍ അഹമ്മദ് സുഹൈല്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here