പൃഥ്വിരാജ് നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് ഇഷ

കൊച്ചി: നടന്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുക എന്ന ഇഷ തല്‍വാറിന്റെ ഏറെ നാളത്തെ ആഗ്രഹം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ സന്തോഷത്തോടൊപ്പം പൃഥ്വിരാജ് നല്‍കിയ വലിയൊരു സര്‍പ്രൈസിന്റെ അമ്പരപ്പിലുമാണ് നടിയിപ്പോള്‍.

നിര്‍മല്‍ സഹദേവിന്റെ രണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അമേരിക്കയില്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ പൃഥ്വി സഹതാരങ്ങള്‍ക്കായി ഒരു വലിയ സമ്മാനം ഒരുക്കിവച്ചെന്ന് ഇഷ പറയുന്നു.

ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. അമേരിക്കയില്‍ കുറച്ചധികം നാള്‍ ഉണ്ടായിരുന്നു ചിത്രീകരണം. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തങ്ങളില്‍ പലര്‍ക്കും തെന്നിന്ത്യന്‍ ഭക്ഷണം കഴിക്കണമെന്ന് അതിയായ മോഹം തോന്നി.

ഇതറിഞ്ഞ പൃഥ്വി തങ്ങളറിയാതെ അതിനുള്ള നിര്‍ദ്ദേശം ക്രൂവിന് നല്‍കി. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സ്വാദിഷ്ടമായ ഭക്ഷണമാണ് അന്ന് വിളമ്പിയത്. ആളുകളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സ്വഭാവമാണ് പൃഥ്വിയുടേതെന്നും ഇഷ പറയുന്നു. രണത്തിലെ വേഷം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

വളരെ ചെറിയ ഒരു ക്രൂവായിരുന്നു അമേരിക്കയില്‍ ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരും നന്നായി ആസ്വദിച്ചു. ഒഴിവ് സമയത്ത് സ്പാനിഷ് ഫെസ്റ്റിവെലില്‍ പങ്കെടുത്തുവെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here