സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി പൃഥ്വി

കൊച്ചി: സ്വന്തമായി പുതിയ നിര്‍മ്മാണ കമ്പനിയുമായി നടന്‍ പൃഥ്വിരാജ്. ഭാര്യ സുപ്രിയയുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന സംരംഭം തന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്ന് നടന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി.

തമിഴ് താരമായ ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ആഗസ്റ്റ് സിനിമാസ് തുടങ്ങുമ്പോള്‍ പൃഥ്വിയും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് താരം ഇതില്‍ നിന്നും പിന്‍വാങ്ങി.

സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിന് വേണ്ടിയാണ് ആഗസ്‌ററ് സിനിമാസില്‍ നിന്നും പിന്‍മാറിയതെന്ന് പൃഥ്വി തന്നെ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി പൃഥ്വി എത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും താനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. ഇപ്പോള്‍, അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി.

മലയാള സിനിമയ്ക്ക് ഒരു പുതിയ സിനിമ നിര്‍മ്മാണ കമ്പനി കൂടി. തനിക്ക് എല്ലാം തന്ന സിനിമയ്ക്ക് ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പൃഥ്വി കുറിച്ചു.

പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞും, സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ ഒപ്പം നിന്ന ഷാജി നടേശനേയും സന്തോഷ് ശിവനേയും ഓര്‍ത്തുകൊണ്ടും സിനിമ എന്തെന്നും എങ്ങനെ എന്നും പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടുമാണ് താരം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.

www.prithvirajproductions.com The above url contains a press kit for all my friends in the media that also has a…

Prithviraj Sukumaranさんの投稿 2018年3月8日(木)

LEAVE A REPLY

Please enter your comment!
Please enter your name here