ബസ് യാത്രക്കിടെ ഡ്രൈവര്‍ മരിച്ചു

തൊടുപുഴ : പതിവു പോലെ തേനിയില്‍ നിന്ന് യാത്രക്കാരുമായി കേരളത്തിലേക്ക് വരികയായിരുന്നു സ്റ്റാലിന്‍. സമയം രാവിലെ 11 പിന്നിട്ടിരിക്കുന്നു. ജെ.സി എന്ന ബസില്‍ മുപ്പതോളം യാത്രക്കാരുണ്ട്. ബസ് ഗൂഢല്ലൂരിനും ലോവര്‍ ക്യാംപിനുമിടയില്‍ ഇത്തിയപ്പോള്‍ പൊടുന്നനെയാണ് നെഞ്ചുവേദനയുണ്ടായത്.

എന്നാല്‍ തന്നില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന യാത്രക്കാരെയോര്‍ത്ത് മനസ്സാന്നിധ്യം കൈവിടാതെ ആ 34 കാരന്‍ ബസ് റോഡിന് ഓരം ചേര്‍ന്ന് നിര്‍ത്തി. തുടര്‍ന്ന് എന്‍ജിന്‍ ഓഫാക്കിയതും സ്റ്റാലിന്‍ കുഴഞ്ഞുവീണു.

ബസിന് അടുത്തതായി താണ്ടാനുണ്ടായിരുന്നത് വളവുകള്‍ നിറഞ്ഞ മലമ്പാതയായിരുന്നു. കുഴഞ്ഞുവീണ സ്റ്റാലിനെ യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് കമ്പം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട് ഇദ്ദേഹത്തിന്.

LEAVE A REPLY

Please enter your comment!
Please enter your name here