മോദിയും രാഹുലും മാത്രമല്ല ട്രംപും ഞെട്ടി …!

കൊച്ചി : ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെ പ്രിയ പ്രകാശ് വാര്യര്‍ എന്ന 18 കാരി പ്രേക്ഷക മനം കവര്‍ന്ന് ഇന്റര്‍നെറ്റില്‍ തരംഗമാവുകയായിരുന്നു. ഗാനരംഗത്തില്‍ പ്രിയയുടെ പുരികമുയര്‍ത്തലും കണ്ണിറുക്കലുമാണ് അനുവാചക ശ്രദ്ധയാകര്‍ഷിച്ചത്.

രാജ്യത്ത് മാത്രമല്ല പാകിസ്താനിലടക്കം വിദേശങ്ങളിലും പാട്ട് ഹിറ്റായി. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന അഭിനേത്രിയായി പ്രിയ മാറുകയും ചെയ്തു. ഇതോടെ പ്രിയയുടെ മാനറിസങ്ങള്‍ ഉപയോഗിച്ച് ട്രോള്‍ വീഡിയോകളും തരംഗമാവുകയാണ്.

ചില സിനിമകളിലെ നായക നടന്‍മാരുടെ പ്രകടനങ്ങള്‍ ഇടകലര്‍ത്തിയുള്ള വീഡിയോകള്‍ നിരവധി പുറത്തുവന്നുകഴിഞ്ഞു. വിജയ്, അജിത്ത്, തുടങ്ങിയ നടന്‍മാരുടെ സമാന പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രോള്‍ വീഡിയോകള്‍.

എന്നാല്‍ ഒരു പടി കൂടി കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുടെ ചില വേദികളിലെ ഭാവ പ്രകടനങ്ങള്‍ ഇടകലര്‍ത്തിയുള്ള വീഡിയോകളും ഇന്റര്‍നെറ്റില്‍ ഹരമാവുകയാണ്.

ഏറ്റവുമൊടുവില്‍ പുറത്തുവന്ന ട്രെയിറിലെ രംഗവും ട്രോള്‍ വീഡിയോകള്‍ തയ്യാറാക്കാനായി ഉപയോഗിച്ചിട്ടുണ്ട്. പ്രിയ കണ്ണിറുക്കി വെടിവെയ്ക്കുന്ന രീതിയിലുള്ള നാട്യമാണ് വ്യാപകമായി ട്രോളുകള്‍ക്ക് പ്രയോജനപ്പെടുത്തുന്നത്.

വീഡിയോകള്‍ കാണാം …

https://twitter.com/firkiii/status/962683794619691010

https://twitter.com/Gujju_Er/status/962711074670817280

https://twitter.com/AMIT_GUJJU/status/963661305688264706

https://twitter.com/JhoothaChal/status/963628227460784128

LEAVE A REPLY

Please enter your comment!
Please enter your name here