ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന് പ്രിയ

കൊച്ചി : പുരികമുയര്‍ത്തലും കണ്ണിറുക്കലും കൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗമമാവുകയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രേക്ഷകമനം കവര്‍ന്നത്.

ദേശാന്തരങ്ങള്‍ താണ്ടി ജനപ്രീതിയാര്‍ജിക്കുകയാണ് ഈ 18 കാരിയിപ്പോള്‍. വിദേശങ്ങളിലടക്കം ചിത്രത്തിലെ ഗാനവും ട്രെയിലറും തരംഗമായിട്ടുണ്ട്. ചുരുക്കം നാളുകള്‍ കൊണ്ടാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന അഭിനേത്രിയായി പ്രിയ മാറിയത്.

സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് പോലുമില്ലാതിരുന്ന പെണ്‍കുട്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ സല്‍മാനെയും അനുഷ്‌ക ഷെട്ടിയെയും മറികടന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അഭിനയിച്ച ചിത്രം ഇറങ്ങുംമുന്‍പാണ് ഈ നേട്ടമെന്നതും അഭിനന്ദനാര്‍ഹമാണ്.

ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിന് 1.9 ദശലക്ഷം അനുഗാമികളുണ്ട്. അനുഷ്‌ക ഷെട്ടിക്ക് ഇരുപത് ലക്ഷത്തോളം അനുകൂലികളുണ്ട്. എന്നാല്‍ പ്രിയയുടെ ഇപ്പോഴത്തെ പിന്‍തുണ 2.9 ദശലക്ഷമാണ്. വെറും 37 പോസ്റ്റുകള്‍ മാത്രമുള്ള ഈ പെണ്‍കുട്ടി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത്രയും പിന്‍തുണയാര്‍ജിച്ചത്.

ഒടുവിലായി തന്റെ ഏറ്റവും വലിയ മോഹവും പങ്കുവെച്ചിരിക്കുകാണ് പ്രിയ. ദുല്‍ഖറിനൊപ്പം ഒന്നിച്ച് അഭിനയിക്കണം എന്നതാണത്. ദുല്‍ഖറിന്റെ ഏറ്റവും പുതിയ സിനിമയായ കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചാണ് പ്രിയ മനസ്സുതുറന്നത്.

https://www.instagram.com/p/BfKbauuD5RZ/?utm_source=ig_embed

LEAVE A REPLY

Please enter your comment!
Please enter your name here