ശ്രീദേവിക്ക് ആദരവര്‍പ്പിച്ച് പ്രിയാ വാര്യര്‍

കൊച്ചി: അന്തരിച്ച നടി ശ്രീദേവിക്ക് ആദരവര്‍പ്പിച്ച് അഡാര്‍ ലവ് നായിക പ്രിയാ വാര്യര്‍. ഒരു പാട്ടിലൂടെയാണ് ശ്രീദേവിക്ക് പ്രിയ ആദരവര്‍പ്പിച്ചത്.
തും കൊ ബീ, ഹേ ഖബര്‍ എന്ന ഗാനമാണ് പ്രിയ നടിക്ക് വേണ്ടി പാടിയത്.

ട്വിറ്ററിലൂടെ പ്രിയ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു.

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ അനുമതി നല്‍കിയതായും പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ താമസസ്ഥാലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഖിസൈസിസെ ദുബായി പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. മൃതദേഹം ഇന്ന് തന്നെ മുംബൈയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here