നിക്ക് ജൊനാസും പ്രിയങ്കയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്‌

മുംബൈ : ബോളിവുഡ് അഭിനേത്രി പ്രിയങ്ക ചോപ്രയും അരേിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും ഒരുമിച്ച് കാണപ്പെട്ടതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. മുന്‍ ലോക സുന്ദരിയായ പ്രിയങ്ക കുറച്ചുനാളുകളായി അമേരിക്കയിലാണ്.

ഇരുവരുടെയും പരസ്പരമുള്ള ഇന്‍സ്റ്റഗ്രാം കമന്റുകളും ലൈക്കുകളും നേരത്തേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇരുവരും തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാലിഫോര്‍ണിയയില്‍ ഇരുവരും ഒരുമിച്ച് കാണപ്പെട്ടതോടെ, ഇവര്‍ ഡേറ്റിങ്ങിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ടിവി സീരീസ് ആയ ക്വാണ്ടിക്കോയില്‍ കേന്ദ്രകഥാപാത്രമായെത്തിയാണ് ആദ്യം പ്രിയങ്ക അമേരിക്കയില്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നത്. തുടര്‍ന്ന് 2017 ല്‍ ബേവാച്ചിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇതോടെ കാണികള്‍ക്കിടയില്‍ പ്രിയങ്ക ചോപ്ര, പീസീ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here