വൈന്‍ ഗ്ലാസ് തലയ്ക്കടിച്ച് പൊട്ടിച്ച് പ്രിയങ്ക

മുംബൈ: കുടിച്ച് കൊണ്ടിരിക്കെ വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിച്ച് പൊട്ടിച്ച് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ കണ്ട് ആരാധകര്‍ ആശങ്കയിലാണ്.

പ്രിയങ്ക തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ പങ്കുവെച്ചത്. ദിവസം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് താരം വിഡീയോയിലൂടെ വ്യക്തമാക്കുന്നത്.

ആരും ഇത് വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തത്. ഇതായിരിക്കും ‘നയണ്‍ ടു വൈന്‍’ വരെ പണിയെടുത്താല്‍ സംഭവിക്കുക എന്നും താരം വീഡിയോയ്ക്ക് താഴെ കുറിക്കുന്നു.

അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ആയ ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരമിപ്പോള്‍. സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ തിരക്കുകളും പുതിയതായി കമ്മിറ്റ് ചെയ്യുന്ന ഹോളിവുഡ് പ്രോജക്ടിന്റെ കാര്യങ്ങളുമായി വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന പ്രിയങ്ക കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here