പെണ്‍കുട്ടിക്ക് നേരെ അധ്യാപകന്റെ ചൂഷണം

സാന്റാ ക്രൂസ് :സമസ്ത മേഖലകളിലും സ്ത്രീകള്‍ ഇന്ന് ചൂഷണത്തിന് വിധേയമാവുകയാണ്. തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും സത്രീകള്‍ നിരന്തരം ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്നു.

ലിംഗസമത്വത്തിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ അരങ്ങ് കൊഴുക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീകള്‍ നിരന്തരം ചൂഷണത്തിന് അടിമപ്പെടുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

ഇതിന്റെ പല തെളിവുകളും ദിനം പ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി ബൊളീവിയയിലെ സാന്റാ ക്രൂസിലുള്ള ഗബ്രിയല്‍ റെനെ മൊറെനോ സര്‍വകലാശാലയില്‍ നിന്നാണ് ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ തന്റെ മുന്നില്‍ സംശയ നിവാരണത്തിനായെത്തിയ ഒരു വിദ്യാര്‍ത്ഥിനിയോട് മോശം രീതിയില്‍ പെരുമാറുന്ന ദൃശ്യങ്ങളാണ് ഏവരിലും ആശങ്ക സൃഷ്ടിക്കുന്നത്. ക്ലാസ് മുറിക്കുള്ളിലെ സിസിടിവിക്കുള്ളിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

മേശയില്‍ പുസ്തകം വെച്ച് പഠിച്ച് കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രൊഫസര്‍ ബലം പ്രയോഗിച്ച് ഒന്നില്‍ കൂടുതല്‍ തവണ ചുംബിക്കുന്നു. ശേഷം ഈ കാര്യം പുറത്ത് ആരോടും പറയാതിരിക്കാന്‍ കുട്ടിക്ക് പ്രൊഫസര്‍ നിര്‍ബന്ധപൂര്‍വം പേഴ്‌സില്‍ നിന്നും പണം എടുത്ത് നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സംഭവം പുറത്തായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളാണ് സര്‍വകലാശാലയ്ക്ക് പുറത്ത് പ്രൊഫസറിനെ പുറത്താക്കാനായി ഉയരുന്നത്. എന്നാല്‍ സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here