വിദ്യാര്‍ത്ഥിനികളെ കാഴ്ച്ച വെക്കാന്‍ ശ്രമിച്ച ടീച്ചര്‍ കുടുങ്ങി

ചെന്നൈ :പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ മതിയെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം നല്‍കിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് കോളജിലെ അധ്യാപികയായ നിര്‍മ്മലാ ദേവിയാണ് വിദ്യാര്‍ത്ഥിനിയോട് ഈ തരത്തില്‍ മോശം രീതിയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്തായത്.

കോളജിലെ ഗണിത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് നിര്‍മ്മലാ ദേവി. കുട്ടികളോട് ഈ വിധത്തില്‍ മോശം രീതിയില്‍ സംസാരിക്കുന്ന അധ്യാപികയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിനെ തുടര്‍ന്നാണ് നിര്‍മ്മലാ ദേവി പ്രതിക്കൂട്ടിലായത്. മധുരൈ കാമരാജ് സര്‍വകലാശാലയിലാണ് കോളജിന്റെ അഫിലിയേഷന്‍. പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടാന്‍ ആഗ്രഹമുണ്ടെങ്കില്‍ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്ക് രഹസ്യമായി പല കാര്യങ്ങളും ചെയ്ത് കൊടുത്താല്‍ മതിയെന്നായിരുന്നു അധ്യാപിക വിദ്യാര്‍ത്ഥിനികളോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു കൊടുത്തത്.

എന്നാല്‍ കുട്ടികള്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് അധ്യാപികയെ അറിയിച്ചപ്പോള്‍ ഡോക്ടറേറ്റ് നേടുന്നത് വരെ ഈ അധികൃതര്‍ നടത്തി തരുമെന്നായിരുന്നു നിര്‍മ്മലാ ദേവിയുടെ അടുത്ത പ്രലോഭനം. ഏറ്റവും ഒടുവില്‍ ഈ കാര്യം മറ്റ് ആരോടും പറയുരതെന്ന് പറഞ്ഞാണ് ടീച്ചര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഈ ഓഡിയോ പടര്‍ന്നു.

ഇതിനെ തുടര്‍ന്നാണ് അധ്യാപികയുടെ ജോലി നഷ്ടമായത്. അതേ സമയം താന്‍ കുട്ടികളുടെ നല്ല ഭാവിയെ കരുതിയാണ് സംസാരിച്ചതെന്നും തന്റെ സംഭാഷണം ചിലര്‍ വളച്ചൊടിച്ചതാണെന്നും നിര്‍മ്മലാ ദേവി പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here