കോടതി വളപ്പില്‍ പള്‍സറിന്റെ അമര്‍ഷം

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ തനിക്ക് ലഭിച്ച നിയമ സഹായങ്ങളില്‍ അതൃപ്തി തുറന്ന് പ്രകടിപ്പിച്ച് പള്‍സര്‍ സുനി. വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുന്‍പായി എല്ലാ പ്രതികളും അങ്കമാലി കോടതിയല്‍ ഹാജരാകണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്നാണ് പൊലീസ് സുനിയെ ബുധനാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ദിലീപ് കോടതിയില്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു പള്‍സര്‍ മാധ്യമങ്ങളോടായി തന്റെ അമര്‍ഷം തുറന്ന് പ്രകടിപ്പിച്ചത്.കോടതി വളപ്പില്‍ വെച്ചായിരുന്നു സുനിയുടെ വിവാദ പരാമര്‍ശം.’ ഇപ്പോ തന്നെ കണ്ടില്ലെ, ആരും വരുന്ന് പോലുമില്ല, നമ്മളിങ്ങനെ കിടക്കത്തെയുള്ളു, കാശുള്ളവന്‍ രക്ഷപ്പെടുമെന്നാണ് തോന്നുന്നെ’ എന്നായിരുന്നു മാധ്യമങ്ങളോടായി സുനിയുടെ വാക്കുകള്‍.

കേസില്‍ ദിലീപിന് ലഭിച്ച പല തെളിവുകളും പള്‍സര്‍ സുനിക്ക് ലഭിച്ചില്ലെന്ന് നേരത്തെ പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും കൂടി ഉദ്ദേശിച്ചായിരുന്നു സുനിയുടെ ആ പരാമര്‍ശങ്ങള്‍. അതേ സമയം സുനിയുടെ അഭിഭാഷകന്റെ അപേക്ഷ സ്വീകരിച്ച കോടതി തെളിവുകള്‍ സുനിക്ക് കൂടി നല്‍കാനും ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here