പ്രശസ്ത പഞ്ചാബി ഗായകന് വെടിയേറ്റു

മൊഹാലി :കാറില്‍ സഞ്ചരിക്കുന്നതിനിടെ പ്രമുഖ ഗായകന് വെടിയേറ്റു. പ്രശസ്ത പഞ്ചാബി പോപ്പ് ഗായകന്‍ പര്‍മീശ് വെര്‍മ്മയ്ക്കാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം.

സംഭവം നടക്കുമ്പോള്‍ പര്‍മീശിനൊപ്പം കാറില്‍ ഉണ്ടായിരുന്ന സുഹൃത്തിനും വെടിയേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇരുവരെയും മൊഹാലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പര്‍മീശ് അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റിട്ടുള്ളത്.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതിനിടെ പഞ്ചാബിലെ കുപ്രസിദ്ധ ഗുണ്ടകളിലൊരാളായ ദില്‍പ്രീത് സിങ് ദഹാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഫെയ്‌സ് ബുക്ക് വഴിയാണ് ദില്‍പ്രീത് ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. എന്നാലെ ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Waheguru ji ka khalsa Waheguru ji ki fatehMein dilpreet singh dhahan sariya nu dasna chaunda k ajj parmish verma de…

Dilpreet Singh Dhahanさんの投稿 2018年4月13日(金)

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. പഞ്ചാബ് പോപ്പ് സംഗീത മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാന്‍ കഴിഞ്ഞ ഗായകനാണ് പര്‍മീശ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പര്‍മീശിന്റെ ഗാല്‍ നഹീന്‍ ഖദനി എന്ന ആല്‍ബം ഇതുവരെ യൂട്യുബില്‍ 118 മില്ല്യണ്‍ തവണയാണ് ആരാധകര്‍ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here