വിമാനത്തില്‍ വെച്ച് പട്ടി മരണപ്പെട്ടു

ന്യൂയോര്‍ക്ക് :വിമാന ജീവനക്കാരുടെ അനാസ്ഥ കാരണം യാത്രക്കാരിക്ക്  വളര്‍ത്തു പട്ടിയെ നഷ്ടപ്പെട്ടു. അമേരിക്കയിലെ യുണൈറ്റഡ് ഫ്‌ളൈറ്റ് എയര്‍ലൈന്‍സിലാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം പട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റണ്ണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയിലേക്ക് പോകുന്ന വിമാനത്തില്‍ വെച്ചാണ് ഒരു വളര്‍ത്തു പട്ടിക്ക് ഈ ദാരുണാന്ത്യം സംഭവിച്ചത്.

യാത്രക്കാരന്‍ പട്ടിയേയും കൊണ്ട് വിമാനത്തില്‍ കയറാന്‍ ശ്രമിക്കവെ അടച്ചിട്ട ബാഗില്‍ മാത്രമേ പട്ടിയെ കൊണ്ടു പോകുവാന്‍ പറ്റുകയുള്ളുവെന്ന് ക്യാബിന്‍ ക്രൂവിലെ ജീവനക്കാര്‍ നിര്‍ബന്ധം പിടിച്ചു.

വിമാനത്തിനുള്ളില്‍ ഒരു പെറ്റ് ക്യാരിയറിനുള്ളിലാക്കി യാത്രക്കാരന്റെ സീറ്റിന് അടിയില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകാം എന്നുള്ളതാണ് അമേരിക്കയിലെ നിയമം. ഇതിന് വിരുദ്ധമായാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ പട്ടിയോടും ഉടമസ്ഥയോടും പെരുമാറിയത്.

പെറ്റ് ക്യാരിയര്‍ കൈവശം ഉണ്ടായിട്ടും ഉടമസ്ഥയ്ക്ക് പട്ടിയെ ഇതിനുള്ളില്‍ കൊണ്ട് പോകാന്‍ വിമാന ജീവനക്കാര്‍ അനുമതി നല്‍കിയില്ല. യാത്രയ്ക്ക് വേണ്ട മൂന്ന് മണിക്കൂറോളം നേരം പട്ടി ഇത്തരത്തില്‍ കിടക്കേണ്ടി വരുമെന്നും എന്നാല്‍ ജീവന് യാതോരു വിധ ഭീഷണി ഉണ്ടാവില്ലെന്നും ജീവനക്കാര്‍ ഉടമസ്ഥയായ യാത്രക്കാരിക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ലാന്‍ഡ് ചെയ്ത് ബാഗ് തുറന്ന് നോക്കിയപ്പോള്‍ പട്ടിക്ക് ജീവനുണ്ടായിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിമാന അധികൃതര്‍ സംഭവത്തില്‍ ക്ഷമാപണം നടത്തി രംഗത്തെത്തി. യാത്രക്കാരിക്ക് വേണ്ട നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി ഉറപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here