‘കോണ്ട’ത്തില്‍ റെക്കോര്‍ഡിട്ട് വിന്റര്‍ ഒളിമ്പിക്‌സ്‌

പ്യോങ്ചാങ് : ശൈത്യകാല ഒളിമ്പിക് വില്ലേജില്‍ ഇതുവരെ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധന ഉറകള്‍. അതായത് കോണ്ടം വിതരണത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയ വേദിയാകുന്ന
പോങ്ചാങ് ശൈത്യതാല ഒളിമ്പിക്‌സ്.

മത്സരങ്ങള്‍ തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് കോണ്ടം വിതരണം റെക്കോര്‍ഡിലെത്തിയത്.2014 ല്‍ സോചിയിലും 2010 ല്‍ വാന്‍കോവറിലും നടന്ന ശൈത്യകാല ഒളിമ്പിക്‌സുകളില്‍ വിതരണം ചെയ്തതിനേക്കാളേറെ പ്യോങ്ചാങ്ങില്‍ കുറഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്യപ്പെട്ടു.

2925 അത്‌ലറ്റുകളാണ് ഇവിടെയെത്തിരിക്കുന്നത്. കൂടാതെ രാജ്യങ്ങളുടെ ഒഫീഷ്യലുകള്‍ക്കും പ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ഉറകള്‍ ലഭ്യമാണ്. ശൗചാലയങ്ങള്‍ക്ക് സമീപം സ്ഥാപിച്ച പ്രത്യേക ബാസ്‌കറ്റുകളില്‍ നിന്നാണ് കോണ്ടം ലഭിക്കുക.

കണ്‍വീനിയന്‍സ് കോ എന്ന കമ്പനി ഒരു ലക്ഷം കോണ്ടമാണ് ഇവിടെ ലഭ്യമാക്കിയത്. എച്ച്‌ഐവി വൈറസിന്റെ വ്യാപനം തടയാനാണ് കോണ്ടം ലഭ്യമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഇവിടെവെച്ചുതന്നെ ഉപയോഗിക്കാനായി അത്‌ലറ്റുകളും മറ്റ് അധികൃതരും ഇത് എടുത്തതായി കരുതേണ്ടതില്ലെന്നുമാണ് ഒളിമ്പിക്‌സ് നടത്തിപ്പുകാരുടെ വിശദീകരണം. ഉത്തരകൊറിയയ്ക്കും ദക്ഷിണകൊറിയയ്ക്കുമിടയില്‍ മഞ്ഞുരുകലിനുള്ള വേദിയായി ശൈത്യകാല ഒളിമ്പിക്‌സ് നടത്തിപ്പ് മാറിയിരുന്നു.


 

LEAVE A REPLY

Please enter your comment!
Please enter your name here